Thursday, April 17, 2008

ദയവായി ഏറ്റവും താഴെയുള്ള ബ്ലോഗില്‍നിന്നും വായിച്ചുതുടങ്ങുക
എന്റെ കണ്ണുകളിലേക്കുറ്റു നോക്കിക്കൊണ്ട് നിശ്ശബ്ദയായി അവള്‍ കിടന്നു. രണ്ടാമതും അതു തുടങ്ങാനുള്ള ആശയോടെ ഞാന്‍ അവളെ നോക്കി.ഇത്തവണ ഭയമേതുമില്ലാതെത്തന്നെ കൂടുതല്‍ സമയമെടുത്ത് അതു ചെയ്തു. പെട്ടെന്നവള്‍, ഞാന്‍ ഫീസായി കൊടുക്കേണ്ടിയിരുന്ന രണ്ടു പെസോ കൊടുക്കേണ്ടതില്ലെന്നു പറഞ്ഞു: ഞാന്‍ അതു കൊണ്ടു വന്നിട്ടില്ലായിരുന്നതുകൊണ്ട്‌ - പിന്നെയവള്‍ മലര്‍ന്നുകിടന്ന് സാകൂതം എന്റെ മുഖം പരിശോധിച്ചു.
"പുറമേ", അവള്‍ പറഞ്ഞു:" നീ ലൂയി എന്‍റിക്കേയുടെ ഏട്ടനും കൂടിയല്ലേ? നിങ്ങള്‍ക്കു രണ്ടാള്‍ക്കും ഒരേ ശബ്ദമാണ്‌."
എങ്ങനെ അവളതറിഞ്ഞു എന്നു ചോദിക്കാന്‍ മാത്രം മണ്ടനായിരുന്നു ഞാന്‍>
"ഒരു പോത്തനാവല്ലേ!!," അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു:"അവന്റെ ഒരു ട്രൌസര്‍ പോലും ഇവിടെയുണ്ട്, കഴിഞ്ഞ തവണ ഞാനാണതു കഴുകിയിട്ടത്."
എന്റെ അനിയന്റെ പ്രായം നോക്കുമ്പോള്‍ അത് അവിശ്വസനീയമായിത്തോന്നി.പക്ഷേ, അവളതു കാണിച്ചുതന്നപ്പോള്‍എനിക്കതു വിശ്വസിക്കേണ്ടിവരികയും ചെയ്തു.പിന്നെ ഒരു ബാലേ നര്‍ത്തകിയുടെ മെയ്‌വഴക്കത്തോടെ ഐശ്വര്യമുള്ള സ്വന്തം നഗ്നത തള്ളിച്ചുകൊണ്ട് അവള്‍ ചാടിയെണീറ്റ് വസ്ത്രങ്ങള്‍ ധരിക്കുവാന്‍ തുടങ്ങി.കാരണം :വീട്ടുടമസ്ഥനായ ഡോണ്‍ എലിജിയോ മോളിന അടുത്ത വാതില്‍ക്കല്‍ എത്തിയിരുന്നത്രേ -
ഒടുവിലായി അവള്‍ തിരക്കി:"നിനക്കിത് ആദ്യത്തെ തവണയാണല്ലേ?"
എന്റെ ഹൃദയം ഒന്നാഞ്ഞടിച്ചു.
"നിങ്ങളെന്താണീ പറയുന്നത്!" ഞാനൊരു നുണ പറഞ്ഞു,"ചുരുങ്ങിയത് ഏഴുതവണയെങ്കിലും ഞാനിതു ചെയ്തിട്ടുണ്ട്."
"എന്തായാലും ",അര്‍ത്ഥഗര്‍ഭമായവള്‍ പറഞ്ഞു:"അനിയനോട് പറയ് കുറച്ചു കാര്യങ്ങള്‍ പഠിപ്പിച്ചു തരണമെന്ന്!!"
ആ തുടക്കം എന്റെയുള്ളിലെ ജീവച്ഛക്തിയെ തുറന്നു വിട്ടു.ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ അവളെ സമീപിക്കാനായി എത്ര തവണ രണ്ടു പെസോ വീതം സമ്പാദിച്ചുവെക്കണമെന്ന് ഞാന്‍ ഓര്‍ത്തു.ശരീരകലകളില്‍ ഇതിനകം പരിചയസമ്പന്നനായിക്കഴിഞ്ഞിരുന്ന എന്റെ അനിയന്‍ ലൂയി എന്‍റിക്കേ ഇക്കാര്യമറിഞ്ഞ് പൊട്ടിച്ചിരിച്ചുപോയി.ഞങ്ങളുടെ വയസ്സില്‍ എന്തെങ്കിലും പണം കൊടുത്ത് രതികല ആസ്വദിക്കേണ്ട കാര്യമില്ലല്ലോ, പ്രത്യേകിച്ച് അതിലുല്‍പ്പെടുന്ന രണ്ടുപേര്‍ക്കുംഅത് രസം പകരുന്നതിനാല്‍ -

ഫ്യൂഡല്‍ വാഴ്ച്ച നടമാടിയിരുന്ന ലാ മജോണ പ്രദേശത്ത് വലിയ ഭൂവുടമകള്‍ തങ്ങളുടെ കുടിയാന്മാരുടെ കന്യകമാരായ പെണ്മക്കളെ സീലുപൊട്ടിച്ച് ഭോഗിച്ച് ഏതാനും രാത്രികള്‍ക്കു ശേഷംഅവരുടെ വിധിയിലേക്കു വലിച്ചെറിഞ്ഞിരുന്നു.അതുകണ്ടുതന്നെ നൃത്തശാലകളുടെ പരിസരത്തുള്ള കവലകളില്‍ ഇറങ്ങി വേട്ട നടത്തുന്ന ഇമ്മാതിരി പെണ്‍കുട്ടികളില്‍ നിന്നും ഏതുതരത്തിലുള്ളതിനേയും തിരഞ്ഞെടുക്കാനെളുപ്പമായിരുന്നു.ആ അവധിക്കാലത്ത് ടെലെഫൊണ്‍ പോലെത്തന്നെ അവരെന്നില്‍ ഭീതി വിതച്ചു. വെള്ളത്തില്‍ നീങ്ങുന്ന മേഘങ്ങളെ നോക്കിനില്‍ക്കുമ്പോലെ ഞാനവരെ നോക്കിനിന്നു.എന്റെ അവിചാരിതമായ ആദ്യാനുഭവത്തിനുശേഷം ഇതുപോലുള്ള കാര്യങ്ങളില്‍ വലിയ നിര്‍വൃതിയൊന്നുംതോന്നിയില്ല; ഇപ്പോഴും വലിയ അതിശയോക്തിയൊന്നുമില്ലാതെ എനിക്കുപറയാന്‍ കഴിയും-

തിരിച്ചു കോളേജിലേക്കു മടങ്ങുമ്പോളുംഎന്റെ മനസ്സില്‍ കൊടുങ്കാറ്റടിക്കുന്നുണ്ടായിരുന്നു.ബെഗോട്ടയിലെ കവി ഡോണ്‍ ജോസ് മാനുവല്‍ മറോക്കിന്‍ എഴുതിയ അസംബന്ധം നിറഞ്ഞതുംകേള്‍വിക്കാരെഅസ്വസ്ഥരാക്കുന്നതുടക്കമുള്ളതുമായ ഒരു പദ്യഖണ്ഡം എന്നെ പ്രചോദിപ്പിച്ചു:

ഇപ്പോള്‍ പട്ടി കുരക്കുന്നു
ഇപ്പോള്‍ കാക്ക കരയുന്നു
ഇപ്പോള്‍ ഉയര്‍ന്ന മണിനാദങ്ങള്‍
താഴ്ന്നുതാഴ്ന്നുപോകുന്നു
തുരപ്പന്‍ ചിറയ്ക്കുന്നു
പക്ഷി ചിലക്കുന്നു
കാവല്‍ക്കാരന്‍ വിസിലടിക്കുന്നു
പന്നി മുരളുന്നു
പുലരികള്‍
ഞാന്‍ പൊഴിച്ച കണ്ണീര്‍ പോലെയുള്ള
മുത്തുദ്രാവകത്തുള്ളിയില്‍
പൊന്‍നിറം പൂശിത്തിളങ്ങുന്നു
തണുത്തുവിറച്ചും കൊണ്ടാണെങ്കിലും
ആത്മാവില്‍ എരിഞ്ഞും കൊണ്ട്
നിന്റെ താഴെയുള്ള
ജാലകവാതിലില്‍
നെടുവീര്‍പ്പുമായി ഞാനിതാ
വന്നിരിക്കുന്നു -

ഒരിക്കലും തീര്‍ന്നുപോകില്ലെന്നു തോന്നിക്കുന്ന ഈ വരികള്‍ ചൊല്ലുമ്പോള്‍ ആദ്യമൊക്കെ ക്രമത്തെറ്റു വരുത്തിയിരുന്നെങ്കിലും ക്രമേണ അതു ഭംഗിയായി പ്രയോഗിക്കാന്‍ ഞാന്‍ പഠിച്ചു.